വി.വി രാധാകൃഷ്ണനെ അനുസ്മരിച്ചു
Wednesday 25 February 2026 12:22 AM IST
അമ്പലപ്പുഴ: സംഗീതാധ്യാപകനും ഗ്രന്ഥശാലാ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന വി.വി.രാധാകൃഷ്ണനെ ആലപ്പുഴ സംസ്കൃതി അനുസ്മരിച്ചു. പറവൂർ ജനജാഗൃതി ഭവനിൽ സംഘടിപ്പിച്ച സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡന്റ് രമേശ് മേനോൻ, സെക്രട്ടറി എച്ച്. സുബൈർ, ട്രഷറർ വിമൽ റോയി, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് കെ.പി.കൃഷ്ണദാസ്, ഹരിപ്പാട് രവി പ്രസാദ്, ജയസൂര്യ എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാക്കളെ അനുമോദിച്ചു. വി.വി.രാധാകൃഷ്ണൻ രചനയും സംഗീതവും നിർവ്വഹിച്ച ഗാനങ്ങൾ കോർത്തിണക്കി സംസ്കൃതി കലാകാരന്മാരുടെ സംഗീതസ്മരണയും അരങ്ങേറി.