അദ്ധ്യാപക സംഘം സന്ദർശിച്ചു
Wednesday 25 February 2026 12:27 AM IST
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിൽ സെന്റ് തോമസ് കോളേജിലെ അദ്ധ്യാപക സംഘം സ്ഥാപന സന്ദർശനം നടത്തി. ദീപപ്രജ്വലന ചടങ്ങിൽ ഫാ. റെന്നി മുണ്ടൻകുരിയൻ, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, ഡോ. സി.ജൂഡി, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ.മാർട്ടിൻ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ദിവ്യ എന്നിവർ പങ്കെടുത്തു. സെന്റ് തോമസ് കോളേജ് എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ജോൺ പനങ്ങാടൻ ചടങ്ങിൽ സന്നിഹിതനായി. ഡോ. ബെന്നി ജോസഫ്, ഡോ. ടി.ഗോവിന്ദനുണ്ണി, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി.കള്ളിവളപ്പിൽ, ഡോ. പി.ആർ.വർഗീസ് എന്നിവർ പങ്കെടുത്തു.