പായമ്മൽ ക്ഷേത്രത്തിൽ തിരുവുത്സവം 28ന്

Wednesday 25 February 2026 12:27 AM IST

അരിപ്പാലം: പായമ്മൽ ശ്രീശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറ്റത്തോടെ ആരംഭിച്ചു. 28ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാത്രി എട്ടിന് നാടകം, നാളെ തിരുവുത്സവം വലിയ വിളക്ക്. രാവിലെ എട്ടിന് ശ്രീഭുതബലിക്ക് ശേഷം ആനകളോട് കൂടിയ കാഴ്ചശീവേലി. തുടർന്ന് പ്രസാദഊട്ട്. നാലിന് രാത്രി എട്ടിന് ആനകളോട് കൂടിയ വിളക്കിന് എഴുന്നെള്ളിപ്പ് എന്നിവയും 27ന് പള്ളിവേട്ടയും 28ന് ആറാട്ടും നടക്കും. ആറാട്ട് നാളിൽ രാവിലെ എട്ടിന് ആനയോട് കൂടിയ ആറാട്ടിന് എഴുന്നള്ളിപ്പ്. തുടർന്ന് കൊടിക്കൽ പറ, കൊടിയിറക്കം. ആറാട്ട് കഞ്ഞി. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്. ഏഴിന് നാടൻ പാട്ട് എന്നിവ നടക്കും.