ഇന്റർസോൺ കരാട്ടെ ചാമ്പ്യൻഷിപ്പ്
Wednesday 25 February 2026 12:29 AM IST
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ പുരുഷ - വനിത കരാട്ടെ ചാമ്പ്യൻഷിപ്പിന് ഇന്ന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന്റെ ആഭിമുഖ്യത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 60ഓളം കോളജുകളിൽ നിന്നായി 500ലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 'ദി വേൾഡ് ഷോത്തോകാൻ കരാട്ടെഡു ഫെഡറേഷൻ ഇന്ത്യ'യുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സമേഷ് നിർവഹിക്കും. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്.വിജോയ് അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ പി.എസ്.വിജോയ്, രാജേഷ് മാധവൻ, ഇബ്രാഹിം ചാലിയത്ത്, കെ.സദേവ്, എന്നിവർ പങ്കെടുത്തു.