മാർച്ച് ഒന്നുമുതൽ തമിഴ്നാട്ടിൽ പ്രധാനമന്ത്രിയുടെ സന്ദർശനം

Wednesday 25 February 2026 12:43 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും. മാർച്ച് ഒന്നിന് മധുരയിൽ റാലിയിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി വിവാദമായ തിരുപ്പറകുണ്ഡ്രം മുരുക ക്ഷേത്രത്തിൽ ദർശനം നടത്തും. മാർച്ച് ഏഴിന് വെല്ലൂരിലും 11 ന് തിരുച്ചിറപ്പള്ളിയിലും തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.

തിരുപ്പറകുണ്ഡ്രം ക്ഷേത്രത്തിൽ കുന്നിൻ മുകളിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യം മുതൽ ബി.ജെ.പി ഇടപെട്ടിരുന്നു. സംസ്ഥാനത്തെ ഡി.എം.കെ സർക്കാർ ന്യൂനപക്ഷ താത്പര്യാർത്ഥം കാർത്തിക ദീപം ഉത്സവ വേളയിൽ വിളക്ക് കൊളുത്തുന്നത് എതിർത്തതാണ് കാരണം.