കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ റോബോട്ട് ചികിത്സ

Wednesday 25 February 2026 1:37 AM IST

കുന്നത്തുകാൽ: കാരക്കോണം ഡോ.സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ പി.എം.ആർ വിഭാഗത്തിൽ ആരംഭിച്ച റോബോട്ട്, വൈറ്റൽ സ്റ്റിം ചികിത്സകൾ കോളേജ് ഡയറക്ടർ ഡോ.ജെ.ബെന്നറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ചാപ്ലിയൻസി മേധാവി എ.ആർ.സുശീൽ അദ്ധ്യക്ഷനായി.

മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.പ്രതാപ് കുമാർ, പി.എം.ആർ വകുപ്പ് മേധാവി ഡോ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. അസി.പ്രൊഫസർ ഡോ.ഹീരാ ഹൽസ സ്വാഗതവും ഡോ.മഹേശ്വർ വിജയ് നന്ദിയും പറഞ്ഞു.

മസ്തിഷ്കാഘാതം,ന്യൂറോളജി സംബന്ധമായ രോഗങ്ങൾ എന്നിവ കാരണമായോ അല്ലാതെയോ തളർച്ച ബാധിച്ച് പ്രവർത്തനക്ഷമത നിലച്ച പേശികളെയും ശരീരഭാഗങ്ങളെയും റോബോട്ട്, വൈറ്റൽ സ്റ്റിം ഉപകരണങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കാൻ സഹായിക്കും.