പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
Wednesday 25 February 2026 2:22 AM IST
പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഇരിമ്പിളിയം സ്വദേശി എങ്ങനാട്ടിൽ ഷൗക്കത്തലി( 34) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പിവളവ് സ്ഥലത്ത് വച്ചാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതിക്ക് ഇതിനു മുൻപ് സമാനമായി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മേലാറ്റൂർ, പട്ടാമ്പി എന്നീ പൊലീസ് സ്റ്റേഷനുകളിൽ മൂന്നോളം കേസുകൾ നിലവിലുണ്ട്. ഇയാൾ കൂടുതൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് സംശയിക്കുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി പൊലീസ് ഇൻസ്‌പെക്ടർ നവീൻ പറഞ്ഞു. എസ്. ഐ.ശ്യാം, എ.എസ്.ഐ റീന,സീനിയർ പൊലീസ് ഓഫീസർമാരായ ജയേഷ്, പ്രഭീഷ്, സി.പി.ഒമാരായ സുഭാഷ്, പ്രാജോഷ്, രാഹുൽ, സച്ചിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.