കാർത്തികപ്പള്ളിയിലെ സംഘർഷം : തോക്ക് ഇന്ന് കോടതിയിൽ ഹാജരാക്കും
Wednesday 25 February 2026 2:39 AM IST
ഹരിപ്പാട് : കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ വെടിവയ്ക്കാനുപയോഗിച്ച തോക്ക് ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച്ച അർദ്ധരാത്രിയാണ് ഇരുവിഭാഗം യുവാക്കൾ തമ്മിൽ കൂട്ടയടിയും വെടിവയ്പ്പുമുണ്ടായത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പുളുക്കീഴ് ഭാഗത്തെ കെ.ടി.ഡി.സി ബാറിൽ ശനിയാഴ്ച രാത്രി മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടയിൽ വെടിവയ്പ്പുണ്ടായി. എന്നാൽ ആർക്കും
വെടിയേറ്റില്ല. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ചെന്ന കേസിൽ പിടിയിലായ തൃക്കുന്നപ്പുഴ സ്വദേശി മണികണ്ഠനെ റിമാൻഡ് ചെയ്തു. ഇരുവിഭാഗങ്ങളിലെയും പത്തുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.