വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്‌ അറസ്റ്റിൽ

Wednesday 25 February 2026 2:46 AM IST

കല്ലമ്പലം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കല്ലമ്പലം സ്വദേശിയായ ആരോമ (27)ലാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. തൃശൂർ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചതായാണ് പരാതി.സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ ആരോമൽ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്കി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.ആംബുലൻസ് ഡ്രൈവറായ ആരോമൽ ബോധപൂർവം യുവതിയെ ഒഴിവാക്കുകയാണെന്ന് മനസിലായ യുവതി സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇരുവരുടെയും സമ്മതത്തോടെയുള്ള ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ആരോമൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.