ബാർ കൗൺസിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ധൂലിയ സമിതി പരിഗണിക്കണം

Wednesday 25 February 2026 1:47 AM IST

ന്യൂഡൽഹി : കേരള ബാർ കൗൺസിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം സുപ്രീംകോടതി റിട്ടയേർഡ് ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ ഉന്നതാധികാരസമിതി പരിഗണിക്കണമെന്ന് സുപ്രീംകോടതി നി‌ർദ്ദേശിച്ചു. ഏപ്രിൽ 10ന് കേരള ഹൈക്കോടതിയുടെ മദ്ധ്യവേനൽ അവധി തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. ഈസാഹചര്യത്തിൽ ഏപ്രിൽ 30നകം കേരള ബാർ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദ്ദേശം പരിഷ്ക്കരിക്കണമെന്ന് കൗൺസിലിന്റെ അഭിഭാഷകൻ അൽജോ കെ. ജോസഫ് ആവശ്യപ്പെട്ടു. തുടർന്നാണ് ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാൻ ഉന്നതാധികാര സമിതിയോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചത്.