ലുറ്റിയൻസിന്റെ പ്രതിമ : ദുഃഖകരമെന്ന് കൊച്ചുമകൻ
Wednesday 25 February 2026 2:05 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലുറ്റിയൻസിന്റെ പ്രതിമ എടുത്തുമാറ്റി സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചത് ദു:ഖകരമെന്ന് ലുറ്റിയൻസിന്റെ കൊച്ചുമകൻ മറ്റ് റിഡ്ലെ പ്രതികരിച്ചു.
സ്വാഗതം ചെയ്ത് തരൂർ
രാഷ്ട്രപതി ഭവനിൽ സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചതിനെ കോൺഗ്രസ് നേതാവും ലോക്സഭാ എം.പിയുമായ ശശി തരൂർ സ്വാഗതം ചെയ്തു. രാജാജിയെ ആദരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച തരൂർ, വിദ്യാർത്ഥി കാലത്ത് താൻ അദ്ദേഹത്തിന്റെ സ്വതന്ത്ര പാർട്ടിയുടെ അനുകൂലിയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.