 ന്യൂ മെക്സിക്കോ കലാപം കൂടുതൽ സൈന്യത്തെ വിന്യസിച്ചു

Wednesday 25 February 2026 2:38 AM IST

മെ​ക്സി​കോ സി​റ്റി: ​ ​ല​ഹ​രി​ ​മാ​ഫി​യാ​ ​ത​ല​വ​ൻ​ ​എ​ൽ​ ​മെ​ഞ്ചോ ​(59​)​ ​കൊ​ല്ല​പ്പെ​ട്ട​തി​ന് ​പി​ന്നാ​ലെ​ ​പൊട്ടിപ്പുറപ്പെട്ട ആ​ക്ര​മ​ണത്തെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വിന്യസിച്ച് സർക്കാർ. ഈ വർഷത്തെ ഫിഫാ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിലൊന്നായ ജാലിസ്കോയിലേക്ക് 2,500 സൈനികരെ കൂടി അയച്ചു. 10,000 ലധികം സൈനികരെയാണ് അധികം വിന്യസിച്ചിട്ടുള്ളത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ​'​ഹ​ലി​സ്കോ​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​കാ​ർ​ട്ട​ൽ​"​ ​എ​ന്ന​ ​ ​മാ​ഫി​യ​ ​സം​ഘ​ത്തി​ന്റെ​ ​ത​ല​വൻ​ ​എ​ൽ​ ​മെ​ഞ്ചോ​ ​സൈ​ന്യ​വു​മാ​യു​ള്ള​ ​ഏ​റ്റു​മു​ട്ട​ലി​നി​ടെ​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ആ​റ് മ​യ​ക്കു​മ​രു​ന്ന് കാ​ർ​ട്ട​ൽ അം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ട​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ പി​ടി​വി​ട്ടു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സ്ഥിതിഗതികൾ ശാന്തമാണെന്നും അറിയിച്ചു.

 ലോ​ക​ക​പ്പും ക​ലാ​പ​ഭീ​തി​യി​ൽ

ക​ലാ​പം ഫിഫാ ലോ​ക​ക​പ്പ് സം​ഘാ​ട​ന​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന​താ​യാണ് റിപ്പോർട്ട്. സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട നാ​ല് മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വ​ച്ചിരുന്നു. വി​വി​ധ ഡി​വി​ഷ​ൻ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കി. ​ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന മെ​ക്സി​ക്കോ ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​​ന്റെ സൗ​ഹൃ​ദ മ​ത്സ​ര​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ​ജൂ​ൺ-​ജൂ​ലായ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പും സു​ര​ക്ഷാ ഭീ​ഷ​ണി​യി​ലാ​വു​ന്ന​ത്. ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്.