ആർ.എസ്.പി കണ്ണൂർ ജില്ലാ സെക്രട്ടറി വി. മോഹനൻ
Wednesday 25 February 2026 5:27 PM IST
മട്ടന്നൂർ: ആർ.എസ്.പി കണ്ണൂർ ജില്ലാ സെക്രട്ടറി മട്ടന്നൂർ അയ്യപ്പൻ ക്ഷേത്രം റോഡിലെ ജിഷ്ണു നിവാസിൽ വി. മോഹനൻ (52) നിര്യാതനായി. എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റ്, ഓൾ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, മട്ടന്നൂർ ടെംപിൾ ഏരിയ താര റസിഡൻസ് അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പി.വി. ഗോവിന്ദന്റെയും പി.വി. കാർത്യായനിയുടെയും മകനാണ്. ഭാര്യ: യമുന. മക്കൾ: വി. ജിഷ്ണു (മസ്‌ക്കറ്റ്), ജിഷ്ണ മോഹനൻ (നഴ്സിംഗ് സ്റ്റുഡന്റ്, കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റൽ), ജിത്തു മോഹനൻ (വിദ്യാർത്ഥി, ഡി പോൾ കോളജ് എടത്തൊട്ടി). മരുമകൾ: ആഷ്ലി ജിഷ്ണു (കതിരൂർ). സഹോദരങ്ങൾ: ശ്രീജ കൃഷ്ണൻ (ശ്രീകണ്ഠപുരം), വി. ഷാജി (ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി), ഷിജു (മസ്‌ക്കറ്റ്).