മന്നം സമാധി ദിനാചരണം
Thursday 26 February 2026 12:30 AM IST
വൈക്കം : ചെമ്മനത്തുകര 1173-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഓഡിറ്റോറിയത്തിൽ മന്നം സമാധി ദിനാചരണം നടത്തി. പ്രസിഡന്റ് എം.വി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.എൽ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി രാകേഷ് ടി. നായർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നാരായണീയ പരായണവും നടത്തി. ജോയിന്റ് സെക്രട്ടറി വി.പി.വിജയകുമാർ, അനൂപ് ആർ. നായർ, വിനോദ് കുമാർ, പി.ബി.മോഹനൻ, പി.കൃഷ്ണൻകുട്ടി നായർ, ഷീല അനിൽ കുമാർ, മായാ രാജേന്ദ്രൻ, സുശീല ബാബു എന്നിവർ പ്രസംഗിച്ചു.