ഹരിത വിദ്യാലയ പുരസ്‌കാരം
Thursday 26 February 2026 12:32 AM IST
വൈക്കം : മറവന്തുരുത്ത് പഞ്ചായത്ത് പ്രഖ്യാപിച്ച ഹരിത വിദ്യാലയ പുരസ്‌കാരം ഗവ. യു.പി സ്‌കൂൾ മറവന്തുരുത്തിന് ലഭിച്ചു. സ്‌കൂളിന് വേണ്ടി ഹരിത സേനാംഗമായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിയ എസ്തർ ബിനോയ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, വൈസ് പ്രസിഡന്റ് പി.സി.തങ്കൻ, വാർഡ് മെമ്പർ വനജാ അനിൽകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ജി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.