ചിത്രപ്രദർശനം

Thursday 26 February 2026 3:32 AM IST

തിരുവനന്തപുരം: ഡ്രീംസ് ക്രിയേറ്റീവ് ഗ്രൂപ്പ് മ്യൂസിയം ഗ്യാലറിയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം പ്രൊഫ.കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ബേബി മാത്യു സോമതീരം മുഖ്യാതിഥിയായി. തോമസ് രാമപുരം,വിൻസെന്റ്, ബേബി മണ്ണത്തൂർ,ഗോപി സംക്രമണം എന്നിവർ സംസാരിച്ചു. ഇരുപതോളം ചിത്രകാരന്മാർ പങ്കെടുക്കുന്ന പ്രദർശനം ഇന്ന് സമാപിക്കും.