കൃഷിക്കൂട്ട സംഗമം

Thursday 26 February 2026 1:36 AM IST

എലിക്കുളം: കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് കൃഷിക്കൂട്ട സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ജയദീപ് പാറയ്ക്കൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോഷി കെ.ആന്റണി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സൂര്യാമോൾ, എം.എസ്.മനു, ജിമ്മി കുഴിപ്പാലത്തറയിൽ, ജാൻസി ബേബി, വി.ഐ.അബ്ദുൽ കരീം, സുജാതാദേവി, തുളസി സാബു, ട്രീസ സെലിൻ ജോസഫ്, കെ.പ്രവീൺ, ആതിര സോജൻ, വിൽസൺ പാമ്പൂരി, മാത്യു കോക്കാട്ട് എന്നിവർ സംസാരിച്ചു. അകലക്കുന്നം കൃഷി ഓഫീസർ ഡോ. രേവതി ചന്ദ്രൻ പഠനക്ലാസ് നയിച്ചു.