പരിസ്ഥിതി എക്സിബിഷൻ
Thursday 26 February 2026 3:32 AM IST
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഭാഗമായി നടക്കുന്ന പ്രദർശന - വിപണന മേളയിൽ തിരക്കേറുന്നു.ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ വേദിയായ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് മേള.'പിരപ്പമൺകാട് അരിയും മൂല്യവർദ്ധിത ഉത്പന്നങ്ങളുമാണ്' പ്രദർശനത്തിലെ പ്രധാന താരം.ഇടുക്കി കട്ടമുടി വനമേഖലയിൽ നിന്നുള്ള ബ്രാൻഡഡ് അരിയും വിപണനത്തിനുണ്ട്.ഇലക്ട്രോണിക് ഉപകരണങ്ങൾ സൗജന്യമായി നന്നാക്കി നൽകുന്ന വടകര ഹരിത കർമ്മസേനയുടെ ഹെല്പ് ഡെസ്കും ഡബ്ല്യു.ആർ.ഐ ഇന്ത്യയുടെ ഹരിതോർജ്ജ പവലിയനും പ്രദർശനത്തിന് മിഴിവേകുന്നു.