ഏകദിന ദേശീയ സെമിനാർ
Thursday 26 February 2026 3:32 AM IST
തിരുവനന്തപുരം:ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.മോഹൻ ശ്രീകുമാർ.സി ഉദ്ഘാടനം ചെയ്തു.കൊമേഴ്സ് വിഭാഗം മേധാവി കമലാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ ജി.കവിദാസ്,അനിത ധർമ്മരാജൻ,സ്വാതി ഘോഷ്,ഡോ.സൗമ്യ,പി.ടി.എ സെക്രട്ടറി ജിതിൻ.ബി,വിദ്യാർത്ഥി പ്രതിനിധികളായ അജിൻ സജീവ്,ലക്ഷ്മി കൃഷ്ണ എന്നിവർ പങ്കെടുത്തു.സെമിനാറിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികളുടെ പ്രബന്ധ അവതരണവും നടന്നു.