സി.പി.എം പ്രതിഷേധിച്ചു
Thursday 26 February 2026 1:40 AM IST
കാഞ്ഞിരപ്പള്ളി : മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടന്നു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചേർന്ന യോഗം സി.പി.എം ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ.നസീർ, സജിൻ വട്ടപ്പള്ളി, അജാസ് റഷീദ്, ബി. ആർ. അൻഷാദ്, ടി.കെ.ജയൻ, വി.പി.ഇസ്മായിൽ, ലിനു കെ. ജോൺ, ജാസർ ഇ.നാസർ, സഹീദ്, അസ്ലം, അമൽ ഡോമിനിക്ക് എന്നിവർ സംസാരിച്ചു. മുണ്ടക്കയം, പാറത്തോട്, കുട്ടിക്കൽ, എരുമേലി, കോരുത്തോട്, മുക്കുട്ടുതറ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.