കെ.എൻ. സൗദമ്മ

Wednesday 25 February 2026 8:08 PM IST
കെ.എൻ. സൗദമ്മ

വഴിത്തല: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രകമ്മിറ്റി മുൻ അംഗവും പാലക്കുഴ ഗവ. മോഡൽ ഹൈസ്‌കൂൾ മുൻ അദ്ധ്യാപികയുമായ പാണായിക്കൽ കെ.എൻ. സൗദമ്മ ടീച്ചർ (89) നിര്യാതയായി. ഗുരുധർമ്മ പ്രചരണസഭയുടെ ഇടുക്കി ജില്ലാ കോർഡിനേറ്ററായിരുന്നു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൗൺസിൽ അംഗമായിരുന്ന പി.ആർ. പ്രഭാകരനാണ് ഭർത്താവ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വഴിത്തലയിലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: ശ്യാം പി. പ്രഭു (മാനേജിംഗ് ഡയറക്ടർ, ഓറിയോൺ, ദുബായ് & ഷാർജ), ജമുന പി. പ്രഭു (പ്രിൻസിപ്പൽ, വി.എച്ച്.എസ്.ഇ, വാളകം), പ്രശാന്ത് പി. പ്രഭു (എൻജിനിയർ, എത്തിസലാത്ത്, ദുബായ്). മരുമക്കൾ: ഡോ. നതാഷ ശ്യാം (ദുബായ്), ഡോ. അനിൽകുമാർ (കരുണ ആശുപത്രി, മുട്ടം), അനു പ്രശാന്ത് (എച്ച്.ആർ മാനേജർ, എത്തിസലാത്ത്, ദുബായ്).