അബ്കാരിക്കേസിൽ മൂന്നുവർഷം തടവ്
Thursday 26 February 2026 12:23 AM IST
പറവൂർ: അബ്കാരി കേസിൽ നീണ്ടൂർ പതിച്ചേരിപ്പറമ്പ് വീട്ടിൽ സേതുനാഥിനെ (47) മൂന്നുവർഷം തടവിന് പറവൂർ അഡീഷണൽ അസി. കോടതി ശിക്ഷിച്ചു. ഒരുലക്ഷംരൂപ പിഴയുമൊടുക്കണം. 2020 മേയ് 27നാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപത്ത്നിു 20 ലിറ്റർ വാഷുമായി പറവൂർ എക്സൈസാണ് പിടികൂടിയത്.