കേന്ദ്ര സർവകലാശാലയിൽ പ്രഭാഷണ പരമ്പര

Wednesday 25 February 2026 10:26 PM IST

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ജിയോളജി പഠന വകുപ്പ് ഫ്രണ്ടിയേഴ്സ് ഇൻ ജിയോസയൻസസ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര വൈസ് ചാൻസലർ പ്രൊഫ.സിദ്ദു പി.അൽഗുർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ മുൻ ഡപ്യൂട്ടി ഡയറക്ടർ ജനറൽ പി.വി.സുകുമാരൻ രചിച്ച ലൈഫ്‌ടൈം സ്റ്റോറീസ് ഓഫ് എ ജേർണിമാൻ ജിയോളജിസ്റ്റ് മൈ 50 ഇയേഴ്സ് ക്വസ്റ്റ് ഫോർ അണ്ടർസ്റ്റാന്റിംഗ് ദ എർത്ത് എന്ന പുസ്തകം വൈസ് ചാൻസലർ പ്രകാശനം ചെയ്തു. ഡീൻ അക്കാഡമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, പി.വി. സുകുമാരൻ, വകുപ്പ് അദ്ധ്യക്ഷൻ പ്രൊഫ. എ.വി. സിജിൻ കുമാർ, കെ.എസ.്സി.എസ്.ടി.ഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.ഹരിനാരായണൻ, ഡോ.കെ.സന്ദീപ് എന്നിവർ സംസാരിച്ചു. പ്രഭാഷണ പരമ്പര നാളെ സമാപിക്കും.