ന്യൂ മാഹിയിൽ മുട്ടക്കോഴി വിതരണം
Wednesday 25 February 2026 10:30 PM IST
ന്യൂ മാഹി: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു. ഇന്നലെ രാവിലെ ് പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ.സെയിത്തു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എ.ഷർമിരാജ്, പഞ്ചായത്ത് മെമ്പർമാരായ പി.പി.ഹസീന, പി.കെ.സുനിത, എ.സി.രേഷ്മ, ന്യൂ മാഹി വെറ്റിനറി ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ കെ. ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു. മൃഗസംരക്ഷണ മേഖലയെ സജീവപ്പെടുത്തുന്നതിനും അതോടൊപ്പം തന്നെ കുടുംബത്തിന്റെ അധിക വരുമാനസ്രോതസ്സ് എന്ന നിലയിലുമാണ് പദ്ധതിനടപ്പിലാക്കുന്നത്.