കൈയേറ്റത്തിൽ കലിപ്പ് ഇടതു പ്രതിഷേധ തീ

Wednesday 25 February 2026 10:51 PM IST

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനുനേരെയുണ്ടായ കെ.എസ്.യു- യൂത്ത് കോൺഗ്രസ് കൈയേറ്റത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. കണ്ണൂർ നഗരത്തിൽ സി പി.എം, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

നഗരത്തിൽ നടത്തിയ പ്രകടനത്തിന് ശേഷം പഴയ ബസ് സ്റ്റാൻ‌ഡിംഗിൽ പ്രതിഷേധ യോഗം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സംസ്ഥാനകമ്മിറ്റിയംഗം ടി.വി.രാജേഷ്, കെ.പി.സുധാകരൻ, ഒ .കെ .വിനീഷ് എന്നിവർ സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ പ്രതിഷേധത്തിന് എൻ.സുകന്യ, പി.കെ.ശ്രീമതി , കെ.പി.വി.പ്രീത, എം.വി.സരള , കെ.ലത തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, എം. .വിജിൻ , മുഹമ്മദ് അഫ്സൽ, പി.എം.അഖിൽ , കെ.അനുശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.