പുണർതം മഹോത്സവം
Thursday 26 February 2026 12:00 AM IST
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ പാലയ്ക്ക പറമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ നാല് ദിവസത്തെ പുണർതം മഹോത്സവത്തിനും ഉത്സവ ആഘോഷങ്ങൾക്കും തുടക്കമായി. ഇന്ന് രാവിലെ 10 നും വൈകിട്ട് 6നും രാത്രി 9.30നും കളമെഴുത്തും പാട്ടും നടക്കും. നാളെ വൈകിട്ട് 4.30ന് സമൂഹാർച്ചനയും രാത്രി ഏഴിന് കലാസന്ധ്യയും നടക്കും. 28ന് ഉഷപൂജ,കാഴ്ചശീവേലി, ശതകലശാഭിഷേകം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് 4ന് എഴുന്നള്ളിപ്പ്, 6 മുതൽ നടക്കൽ പറയെടുപ്പും മറ്റ്ചടങ്ങുകളും, ദീപാരാധന,തെണ്ട് സമർപ്പണം, അത്താഴപൂജ, കളമെഴുത്തും പാട്ടും എന്നിവ നടക്കും. പുലർച്ചെ ഒന്നിന് എഴുന്നള്ളിപ്പും നടക്കും. തന്ത്രി നടുമുറി ബാബു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. പി. കെ ആനന്ദൻ, പി.കെ രവീന്ദ്രൻ, പി.ആർ മുരളീധരൻ, പി.വി ദിലീപ് കുമാർ, പി.ജി മോഹനൻ, പി.കെ സല്ലാപൻ തുടങ്ങിയവർ നേതൃത്വം നൽകും