പ്രദർശന വിപണനമേള
Thursday 26 February 2026 1:19 AM IST
തിരുവനന്തപുരം: പി.എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി ഇന്നലെ ഇ.കെ നായനാർ മെമ്മോറിയൽ പാർക്കിൽ പ്രദർശന വിപണനമേള ആരംഭിച്ചെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ വരെ മേള തുടരും.കരകൗശല വിദഗ്ദ്ധരുടെ മികച്ച ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേളയാണ് നടക്കുന്നത്.ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങാൻ സാധിക്കുമെന്നും ഇവർ പറഞ്ഞു.രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.