പുരസ്‌കാര വിതരണം

Thursday 26 February 2026 1:20 AM IST

തിരുവനന്തപുരം: എൻ.എസ്.എസ് വോളന്റിയർമാർ നവകേരളത്തെ നയിക്കുന്നവരായി വളരണമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. 2023-24 വർഷത്തെ സംസ്ഥാന എൻ.എസ്.എസ് പുരസ്‌കാരങ്ങൾ വിമൻസ് കോളേജിൽ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അദ്ധ്യക്ഷയായി. ഡോ. ദേവിപ്രിയ.ഡി.,വൈ.എം.ഉപ്പിൻ,ഡോ.സണ്ണി എൻ.എം,വാസുദേവൻ.പി.,ഡോ.ഷാജിത.എസ്,ഡോ.അരുൺ എം തുടങ്ങിയവർ പങ്കെടുത്തു.