വിദ്യാർത്ഥികൾ ഏറ്റുമുട്ടി

Thursday 26 February 2026 1:22 AM IST

തൊടുപുഴ: നഗരത്തിലെ കോളേജിന് മുമ്പിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കോളേജിനുള്ളിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്. പൂർവ്വവിദ്യാർത്ഥികൾ അടക്കമുള്ളവർ എത്തിയതോടെ സംഘർഷം നീണ്ടു. ഇതോടെ തൊടുപുഴ പൊലീസ് ഇടപെട്ടാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചത്. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തു.