ഗാന്ധിജിയുടെ ഫോട്ടോ പ്രദർശനം

Thursday 26 February 2026 1:20 AM IST

തിരുവനന്തപുരം: കുര്യാത്തി ആനന്ദനിലയം ഓർഫനേജിന്റെയും മണക്കാട് കാർത്തിക തിരുനാൾ ഹയർ സെക്കൻഡറി സ്‌കൂളിന്റയും ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 126 അപൂർവ ഫോട്ടോകൾ മണക്കാട് സ്‌കൂളിൽ പ്രദർശിപ്പിച്ചു.രാവിലെ 10 മുതൽ 4വരെയായിരുന്നു പ്രദർശനം.ശ്രീവരാഹം വാർഡ് കൗൺസിലർ ആർ.മിനി ഉദ്ഘാടനം ചെയ്തു. സ്വപ്നാമോൾ.എൽ,സബീൽ,സുരേഷ്.എ,അൽഫോൺസ.ഡി,ഡോ.പി.പ്രതാപൻ,ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശി എന്നിവർ സംസാരിച്ചു.