വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Thursday 26 February 2026 12:38 AM IST

വടകര: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വടകര കീഴലിനു സമീപം മുടപ്പിലാവിൽ താഴെ പൊയിൽ രവീന്ദ്രനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയും വിമുക്തഭടനുമായ പ്രതി യുവതിയുടെ വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് അതിക്രമിച്ച് കയറിയത്. ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ ബഹളം വെച്ച് പുറത്തേക്ക് ഇറങ്ങിയോടിയ യുവതി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി പയ്യോളി ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.