ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു ​

Wednesday 25 February 2026 11:43 PM IST

ആലപ്പുഴ : കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ലക്കിടിയിലേക്ക് ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു .18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 5 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന 25കി.ഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിക്കും. അസാപ്പിന്റെ കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ചാണ് കോഴ്സ് നടക്കുക.വിശദ വിവരങ്ങൾക്ക് ഫോൺ: 9495999667,9895967998