സൗജന്യ ഭക്ഷ്യക്കിറ്റ്, വീൽച്ചെയർ വിതരണം
Wednesday 25 February 2026 11:44 PM IST
ആലപ്പുഴ: . മുസ്ലിം സർവ്വീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിയ സൗജന്യ ഭക്ഷ്യക്കിറ്റ്, വീൽച്ചെയർ വിതരണം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.നജീബ്അദ്ധ്യക്ഷത വഹിച്ചു. വ്രതാനുഷ്ഠാനവും ആരോഗ്യവും എന്ന വിഷയത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാർ പ്രഭാഷണം നടത്തി. സെയ്യദ് അമീൻ തങ്ങൾ പുണ്യ റമളാൻ ഉദ്ബോധന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ഇ.എസ്.കെ. പൂക്കുഞ്ഞ്, എ.എം.നൗഫൽ, ആർ.രതീഷ്, കെ.എസ്.മുഹമ്മദ് , അബ്ദുൾ ലത്തീഫ്, ആർ.നവാസ്, എം.ഷംസുദ്ദീൻ, കമാൽ എം.മാക്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.