മാരാരിക്കുളം വടക്ക് വികസന സെമിനാർ

Wednesday 25 February 2026 11:45 PM IST

മുഹമ്മ : 2026 - 27ൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സി.കെ. സരള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനുജി,മിനി ആന്റണി,

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സുനിൽ,സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വി. ബൈജു,കലേഷ് കൈരളി,ജലജ രാജു , പഞ്ചായത്തംഗം അജികുമാർ,സെക്രട്ടറി,ഷേയ്ക് ബിജു, അസിസ്റ്റന്റ് സെക്രട്ടറി സുനി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.