നൈന മണ്ണഞ്ചേരിയ്ക്ക് പുരസ്ക്കാരം
Wednesday 25 February 2026 11:45 PM IST
എരമല്ലൂർ ..വേൾഡ് ഡ്രമാറ്റിക് സ്റ്റഡിസെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഭരതൻ
സ്മാരക സർഗ്ഗ പ്രതിഭാ പുരസ്ക്കാരത്തിന് ഹാസ്യ ബാലസാഹിത്യകാരനായ നൈന മണ്ണഞ്ചേരി അർഹനായി. കലാ സാഹിത്യ രംഗങ്ങളിലെ
മികവ് പരിഗണിച്ച് നൽകുന്ന പുരസ്ക്കാരം 28-ന് ആലപ്പുഴ ചടയൻമുറി ഹാളിൽ സംവിധായകൻ
പോൾസൺ സമ്മാനിക്കും.
സ്റ്റഡിസെന്റർ ഡയറക്ടർ ആര്യാട് ഭാർഗ്ഗവൻ, ചിക്കൂസ് ശിവൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രാജേന്ദ്രൻ, മാധ്യമ പ്രവർത്തകൻ ബി. ജോസുകുട്ടി, അനസ്.ബി, ഗുരുദയാൽ എന്നിവർ പങ്കെടുക്കും.