കോവളത്ത് ഫണ്ടാംഗോ ഭക്ഷ്യമേള

Thursday 26 February 2026 1:45 AM IST

കോവളം: വിനോദ സഞ്ചാരികൾക്ക് വേണ്ടി കോവളത്ത് ഫണ്ടാംഗോ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.27,28,മാർച്ച് 1 വരെയാണ് മേള നടക്കുന്നത്.സമുദ്രാ ബീച്ചിന് സമീപത്തായി ഐ.എച്ച്.എം.സി.ടി വിദ്യാർത്ഥി സംഘത്തിന്റെ നേതൃത്വത്തിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്.എല്ലാ ദിവസവും വൈകിട്ട് 6ന് ഐ.എച്ച്.എം.സി.ടിയിലെ ക്യാമ്പസിലാണ് മേള.കേരളത്തിന്റെ തനത് രുചിയിൽ തുടങ്ങി വടക്കേ ഇന്ത്യൻ, കോണ്ടിനെന്റൽ തുടങ്ങിയ വൈവിദ്ധ്യമാർന്ന രുചിയേറിയ ഭക്ഷണങ്ങളാണ് ഒരുക്കുന്നത്.കൂടാതെ വേദിയിൽ വിവിധ കലാവിരുന്നുകളും അരങ്ങേറും.ഫോൺ: 8547869876.