മെഡിക്കൽ കോളേജിന് അൾട്രാസൗണ്ട് മെഷീനുമായി യു.എസ്.ടി

Thursday 26 February 2026 1:47 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിന് 16ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ സംഭാവന ചെയ്ത് യു.എസ്.ടി ഗ്ലോബൽ. യു.എസ്.ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ടീമിന്റെ നേതൃത്വത്തിലാണ് അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ കൈമാറിയത്. അതിവേഗം രോഗനിർണയം നടത്താനും ചികിത്സ വൈകിപ്പിക്കാതെ രോഗികൾക്ക് ആശ്വാസം ഉറപ്പാക്കാനും ഇ ക്യൂബ് ഐ7 ഹൈഎൻഡ് പോർട്ടബിൾ കളർ ഡോപ്ലർ സംവിധാനത്തിലൂടെ സാധിക്കും.ഉദര പരിശോധന,ഗൈനക്കോളജി,പെൽവിക് അൾട്രാസൗണ്ട്,കാർഡിയോളജി, മസ്‌കുലോസ്കെലിട്ടൽ,ട്രാൻസ്ക്രാനിയൽ ഡോപ്ലർ സ്റ്റഡി,വാസ്കുലാർ,യൂറോളജി സ്റ്റഡീസ്,കുട്ടികളുടെ ചികിത്സ,നവജാത ശിശുചികിത്സ, ഇക്കോകാർഡിയോഗ്രാഫി,ട്രോമ കെയർ തുടങ്ങി ചികിത്സാ മേഖലകളിൽ ഉപയോഗിക്കാവുന്നതാണ്. യു.എസ്.ടി.ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ,യു.എസ്.ടി. ഇന്ത്യ -എ.പി.എ.സി മേഖലകളിലെ സി.എസ്.ആർ.ലീഡ് വിനീത് മോഹൻ,സി.എസ്.ആർ.അംബാസഡർ നന്ദ് സുന്ദരം,പി.ആർ.ആൻഡ് മാർക്കറ്റിംഗ് കേരള സീനിയർ ലീഡ് രോഷ്‌നി ദാസ് കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.