പ്രചരണത്തിന്റെ പേരിൽ റോഡും ചുമരുകളും വൃത്തികേടാക്കരുത്

Thursday 26 February 2026 1:02 AM IST

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരിൽ റോഡും പൊതുസ്ഥാപനങ്ങളുടെ ചുമരുകളും വൃത്തികേടാക്കുന്ന പതിവ് ഇത്തവണ നടത്തരുതെന്ന് ഇലക്ഷൻ കമ്മിഷന്റെ കർശന നിർദ്ദേശം. മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും കമ്മിഷൻ രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് മുന്നറിയിപ്പ് നൽകി.