കത്ത് പുറത്തുവിട്ടു: ജീവനക്കാരുടെ വിവരം ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ചെന്നിത്തല

Thursday 26 February 2026 1:03 AM IST

തിരുവല്ല: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇങ്ങനൊരു നീക്കം നടക്കില്ല. കെ- സ്മാർട്ട് ആപ്ലിക്കേഷനിലെ സമ്പൂർണ വിവരങ്ങൾ പി.ആർ.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യുട്ടി സീറാം സാംബശിവറാവു 2025 ഡിസംബർ 31ന് ചീഫ് മിഷൻ ഡയറക്ടർക്ക് അയച്ച കത്തും പുറത്തുവിട്ടു.

സെൻട്രലൈസ്‌ഡ് നോട്ടിഫിക്കേഷൻ ഹബ് ഫോർ ഗവൺമെന്റ് സർവീസസ് എന്ന പേരിൽ സർക്കാർ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം ആരംഭിക്കുന്നെന്നും ഇതിന് എല്ലാ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണെന്നും കത്തിൽ പറയുന്നു. കെ - സ്മാർട്ട് ആപ്ലിക്കേഷനിൽ നിന്ന് എക്സൽ ഫോർമാറ്റിൽ ഫോൺനമ്പർ, പേര്, പ്രായം, ജെൻഡർ, ജില്ല, താലൂക്ക്, വാർഡ് വിവരങ്ങൾ പി.ആർ.ഡിയുടെ സ്‌പെഷ്യൽ സെക്രട്ടറിക്ക് ഫെബ്രുവരി 12നു മുമ്പ് കൈമാറണമെന്നായിരുന്നു നിർദ്ദേശം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വകാര്യവിവരങ്ങൾ ശേഖരിച്ച് പ്രചാരണാവശ്യങ്ങൾക്ക് ഉപയോഗിച്ചത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണം. ജീവനക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി, ഉത്തരവിറക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി, ന്യായീകരിച്ച ചീഫ് സെക്രട്ടറി എന്നിവർ കുറ്റക്കാരാണ്. ഇവർക്കെതിരെ കോടതി കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

 സ​ന്ദേ​ശ​ങ്ങ​ളെ​ ​ഡാ​റ്റാ ചോ​ർ​ച്ച​യാ​യി​ ​ദു​ർ​വ്യാ​ഖ്യാ​നി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ്

​ജ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​അ​റി​യി​പ്പു​ക​ൾ​ ​സ​ന്ദേ​ശ​ങ്ങ​ളാ​യി​ ​അ​യ​യ്ക്കു​ന്ന​തി​നെ​ ​ഡാ​റ്റാ​ ​ചോ​ർ​ച്ച​യാ​യി​ ​വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് ​ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ്.​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ആ​ളു​ക​ളെ​ ​അ​റി​യി​ക്കു​ന്ന​ത് ​പ്ര​ചാ​ര​ണ​മ​ല്ല,​ ​മ​റി​ച്ച് ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്റെ​യും​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​അ​റി​യാ​നു​ള്ള​ ​അ​വ​കാ​ശ​ത്തി​ന്റെ​യും​ ​ഭാ​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ​സേ​വ​ന​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ഈ​ ​ന​ട​പ​ടി​യും.​ ​സ​ദു​ദ്ദേ​ശ​പ​ര​മാ​യി​ ​സ​ർ​ക്കാ​ർ​ ​ആ​രം​ഭി​ച്ച​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​വും​ ​അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​തി​ൽ​ ​നി​ന്ന് ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​പി​ന്മാ​റ​ണം. സ​ർ​ക്കാ​ർ​ ​സേ​വ​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ദി​നം​പ്ര​തി​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ​വ​രു​ന്ന​ത്.​ ​ഓ​രോ​രു​ത്ത​രും​ ​അ​വ​ശ്യം​ ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ ​വി​വ​ര​ങ്ങ​ൾ​ ​ഒ​രു​ ​കേ​ന്ദ്രീ​കൃ​ത​ ​അ​റി​യി​പ്പ് ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​ന​ൽ​കു​ക​യാ​ണ്.​ ​ഐ​ടി​ ​മി​ഷ​ൻ​ ​മു​ഖേ​ന​ത​ന്നെ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​ച്ചി​ട്ടു​ള്ള​ത്. സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​യ്ക്കു​ന്ന​തി​ന് ​എ​ല്ലാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ​മു​ൻ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ണ്.​ ​അ​ദ്ദേ​ഹം​ ​പു​റ​ത്തു​വി​ട്ട​ ​ക​ത്തി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു​മു​ണ്ട്.​ ​ഔ​ദ്യോ​ഗി​ക​ ​ക​ത്ത് ​സം​ഘ​ടി​പ്പി​ച്ച്,​ ​അ​രു​താ​ത്ത​ത് ​ന​ട​ന്ന​തി​ന് ​തെ​ളി​വ് ​എ​ന്ന​ ​രീ​തി​യി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​മ​റ്റെ​ന്തോ​ ​ല​ക്ഷ്യം​ ​വ​ച്ചാ​ണ്. വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​ന്ന് ​വി​വ​രം​ ​ശേ​ഖ​രി​ച്ച് ​ഒ​രു​ ​'​ഡാ​റ്റ​ ​ലേ​ക്ക്,​ ​ഉ​ണ്ടാ​ക്കാ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ​എ​ന്നാ​ണ് ​ക​ത്തി​ലു​ള്ള​ത്.​ ​ഇ​ത് ​വി​വ​ര​ങ്ങ​ളു​ടെ​ ​വി​പു​ല​മാ​യ​ ​ശേ​ഖ​ര​ണ​മാ​ണ്.​ ​വ്യ​ക്തി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​യ്ക്കാ​നും​ ​പ​ദ്ധ​തി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യി​ക്കാ​നും​ ​ഏ​കീ​കൃ​ത​ ​സം​വി​ധാ​നം​ ​അ​ത്യാ​വ​ശ്യ​മാ​ണ്. വ്യ​ക്തി​ഗ​ത​മാ​യ​ ​എ​ല്ലാ​ ​വി​വ​ര​ങ്ങ​ളും​ ​ഭ​ദ്ര​മാ​ണ്.​ ​ഒ​ന്നും​ ​ത​ന്നെ​ ​സ​ർ​ക്കാ​രി​ന് ​പു​റ​ത്തു​ള്ള​ ​ഒ​രു​ ​ഏ​ജ​ൻ​സി​യു​മാ​യും​ ​പ​ങ്കു​വ​യ്ക്കു​ന്നി​ല്ല.​ ​സൂ​ക്ഷി​ക്കാ​ൻ​ ​ഐ.​ടി​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​സ്റ്റേ​റ്റ് ​ഡാ​റ്റ​ ​സെ​ന്റ​റു​ണ്ട്.​ ​പ്ര​തി​പ​ക്ഷം​ ​രാ​ഷ്ട്രീ​യം​ ​ക​ളി​ക്കു​ന്ന​ത് ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​റ്റ​പ്പെ​ടു​ന്നു​ ​എ​ന്ന​ ​ഭീ​തി​യു​ടെ​ ​പ​ര​സ്യ​ ​പ്ര​ഖ്യാ​പ​ന​മാ​ണ്.