സി.പി.എം എം.എൽ.എമാരിൽ ഭൂരിഭാഗവും മത്സരിച്ചേക്കും

Thursday 26 February 2026 2:05 AM IST

തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്കായി അരയും തലയും മുറുക്കി ഇറങ്ങുന്ന സി.പി.എമ്മിന്റെ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങി. എല്ലാ ജില്ലകളിലെയും സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് പൂർത്തിയാക്കും. പാർട്ടി കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്നു.ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

സംസ്ഥാന സെക്രട്ടേറിയറ്റാവും സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകുക. വിജയ സാദ്ധ്യതയുള്ള എല്ലാ സിറ്റിംഗ് എം.എൽ.എമാരും മത്സരിക്കണമെന്നാണ് ധാരണ. എങ്കിലും പ്രമുഖരായ ചിലർ ഒഴിവായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒഴിവാകും. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ 13 പേർ മത്സരിക്കുമെന്നാണ് അറിയുന്നത്. നിലവിലുള്ള 62 എം.എൽ.എമാരിൽ 50 പേരെങ്കിലും മത്സരിക്കാനാണ് സാദ്ധ്യത.

മന്ത്രി വീണാ ജോർജ് (ആറന്മുള) സ്ഥാനാർത്ഥിയാവുമെന്ന കാര്യത്തിൽ ഉറപ്പില്ല. ജില്ലാ സെക്രട്ടേറിയറ്റിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നതായാണ് കേൾക്കുന്നത്. മന്ത്രി വി.ശിവൻകുട്ടി വീണ്ടും നേമത്ത് മത്സരിക്കും. എം.മുകേഷ് (കൊല്ലം), ദലീമ(അരൂർ), എ.സി.മൊയ്തീൻ(കുന്ദംകുളം), കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാൽ (തൃക്കരിപ്പൂർ), മുൻ മന്ത്രി എം.എം.മണി (ഉടുമ്പൻചോല) എന്നിവർ മത്സര രംഗത്തുണ്ടാവില്ല. എന്നാൽ ടേം വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ട തോമസ് ഐസക്ക് ആലപ്പുഴയിലെ അരൂരിൽ വീണ്ടും മത്സരിച്ചേക്കും. രണ്ട് തവണ വിജയിച്ച യു.പ്രതിഭയ്ക്ക് കായംകുളത്ത് ഒരവസരം കൂടി നൽകാനിട. അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ.നാസർ ഇറങ്ങും.കുട്ടനാട് സീറ്റ് തത്കാലം സി.പി.എം ഏറ്റെടുക്കില്ല. വി.എസിന്റെ മകൻ വി.എ.അരുൺകുമാർ സ്ഥാനാർത്ഥിയാവുമെങ്കിലും ആലപ്പുഴ ജില്ലയിലാവാൻ സാദ്ധ്യതയില്ല.

 എം.​മു​കേ​ഷി​ന് ​സീ​റ്റി​ല്ല: പ​ക​രം​ ​എ​സ്.​ ​ജ​യ​മോ​ഹൻ

നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കൊ​ല്ല​ത്ത് ​സി​​.​പി​​.​എം​ ​മ​ത്സ​രി​ക്കു​ന്ന​ ​നാ​ല് ​സീ​റ്റു​ക​ളി​ലും​ ​ഓ​രോ​ ​പേ​രു​ക​ൾ​ ​മാ​ത്രം​ ​ശു​പാ​ർ​ശ​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച് ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം.​ ​ര​ണ്ട് ​ടേം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​എം.​എ​ൽ.​എ​മാ​രി​ൽ​ ​എം.​ ​മു​കേ​ഷി​ന് ​സീ​റ്റ് ​ന​ൽ​കി​​​ല്ല.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​വും​ ​ഇ​ര​വി​​​പു​രം​ ​എം.​എ​ൽ.​എ​യു​മാ​യ​ ​എം.​ ​നൗ​ഷാ​ദ് ​വീ​ണ്ടും​ ​മ​ത്സ​രി​​​ക്കും. കൊ​ല്ല​ത്ത് ​എം.​ ​മു​കേ​ഷി​ന് ​പ​ക​രം​ ​ജി​ല്ലാ​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ജ​യ​മോ​ഹ​നെ​യാ​ണ് ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ശു​പാ​ർ​ശ​ ​ചെ​യ്ത​ത്.​ ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​ച​വ​റ​യി​ൽ​ ​സു​ജി​ത്ത് ​വി​ജ​യ​ൻ​ ​പി​ള്ള,​ ​കു​ണ്ട​റ​യി​ൽ​ ​എ​സ്.​എ​ൽ.​ ​സ​ജി​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ൾ​ ​നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടു.​ ​കൊ​ല്ല​ത്ത് ​എ​സ്.​ ​സു​ദേ​വ​നെ​യും​ ​കു​ണ്ട​റ​യി​ൽ​ ​മു​ൻ​ ​മ​ന്ത്രി​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​അ​മ്മ​യെ​യും​ ​ജി​ല്ലാ​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ജ​യ​മോ​ഹൻ നി​​​ർ​ദ്ദേ​ശി​​​ച്ചെ​ങ്കി​​​ലും​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​കൊ​ല്ല​ത്ത് ​എ​സ്.​ ​ജ​യ​മോ​ഹ​ൻ​ ​മ​ത്സ​രി​ക്ക​ട്ടെ​യെ​ന്ന് ​അ​വ​ധി​യി​ലു​ള്ള​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​സു​ദേ​വ​ൻ​ ​അ​ഭി​​​പ്രാ​യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ​ ​പാ​ർ​ട്ടി​​​ക്ക് ​ഒ​രു​ ​വ​നി​താ​ ​സ്ഥാ​നാ​ർ​ത്ഥി​ ​വേ​ണ​മെ​ന്നും​ ​കു​ണ്ട​റ​യി​ൽ​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​അ​മ്മ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്നും​ ​ച​ർ​ച്ച​യു​ണ്ടാ​യി​​.​ ​ഇ​തി​നി​ടെ​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​അ​മ്മ​ ​എ​സ്.​എ​ൽ.​ ​സ​ജി​കു​മാ​റി​​​ന്റെ​ ​പേ​ര് ​നി​​​ർ​ദ്ദേ​ശി​​​ച്ച​തോ​ടെ​ ​ച​ർ​ച്ച​ ​അ​വ​സാ​നി​ച്ചു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ,​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു​ ​യോ​ഗം.