ആചാരപ്പെരുമയിൽ ഉത്രാളിക്കാവ് പൂരം; പൊങ്ങലിടിയോടെ സമാപനം

Thursday 26 February 2026 12:31 AM IST

വടക്കാഞ്ചേരി : ആചാര വൈവിദ്ധ്യങ്ങളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഉത്രാളിക്കാവ് പൂരം പൊങ്ങലിടി ചടങ്ങോടെ ഉപചാരം ചൊല്ലി പിരിഞ്ഞു. നൂറുകണക്കിന് ഉത്സവപ്രേമികളാണ് വടക്കാഞ്ചേരിയിലേക്ക് ഒഴുകിയെത്തിയത്. അപ്രതീക്ഷിതമായി എത്തിയ മഴയും ആന വിരണ്ടോടിയതും പൂരത്തിൽ ആശങ്കയുണ്ടാക്കി. പകൽവെടിക്കെട്ട്, കുടമാറ്റം, കൂട്ടി എഴുന്നള്ളിപ്പ് എന്നിവ കഴിഞ്ഞതിന് ശേഷമാണ് മഴ എത്തിയത്. ഇന്നലെ രാവിലെ ചടങ്ങുകൾ പൂർത്തിയാക്കി പൊങ്ങലിടി നടന്നു.എങ്കക്കാട് ദേശത്തിന്റെ നേതൃത്വത്തിലായിരുന്നു സവിശേഷചടങ്ങ്. മഞ്ഞളും നവധാന്യങ്ങളും മരഉരലിൽ ഇട്ട് ദേശത്തെ വനിതകളും കോമരം പള്ളിയത്ത് മാധവൻ നായരും ചേർന്ന് ഉലക്കകൊണ്ട് ഇടിച്ച് കുഴമ്പ് രൂപത്തിലാക്കി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്ന ചടങ്ങാണ് പൊങ്ങലിടി. ഈ പ്രസാദം വീട്ടിൽ സൂക്ഷിച്ചാൽ അടുത്ത ഒരു വർഷം മുഴുവൻ ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. പൂര ചടങ്ങുകൾക്ക് സമാപനം കുറിച്ച് എങ്കക്കാട് ഈട് വെടിക്കെട്ടും നടത്തി. ചീഫ് കോഡിനേറ്റർ വി.സുരേഷ് കുമാർ,എ.കെ.സതീഷ് കുമാർ,പി.എ. വിപിൻ,ബാലകൃഷ്ണൻ കൊളഞ്ചേരി,പി.പ്രസാദ് , (കുമരനെല്ലൂർ),പി.ആർ.സുരേഷ് കുമാർ,സി.ജയേഷ് കുമാർ,ഡോ: ഡി.നീലകണ്ഠൻ,ബാബു പൂക്കുന്നത്ത്,പി.ജി.രവീന്ദ്രൻ (എങ്കക്കാട് ),സി.എ.ശങ്കരൻ കുട്ടി,പി.എൻ.വൈശാഖ്,പി.കെ. രാജേഷ്, പ്രശാന്ത് പുഴങ്കര,കെ. സതീഷ് കുമാർ ( വടക്കാഞ്ചേരി) നേതൃത്വം നൽകി.

​ഏ​ഴ് ​കൊ​മ്പ​ന്മാ​ർ​ ​മാ​ത്രം.

വ​ട​ക്കാ​ഞ്ചേ​രി​:​ ​ഉ​ത്രാ​ളി​ക്കാ​വ് ​പൂ​ര​ ​സ​മാ​പ​ന​ ​ദി​ന​ത്തി​ലെ​ ​കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പി​ന് ​ഏ​ഴ് ​കൊ​മ്പ​ന്മാ​ർ​ ​മാ​ത്രം.​ 33​ ​ആ​ന​ക​ൾ​ ​അ​ണി​നി​ര​ക്കേ​ണ്ട​ ​കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പാ​ണ് ​തി​ട​മ്പേ​റ്റി​യ​ ​മൂ​ന്നു​ ​ആ​ന​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​ഴ് ​കൊ​മ്പ​ന്മാ​ർ​ ​മാ​ത്രം​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ഉ​ത്സ​വ​കാ​ല​ത്തെ​ ​തി​ര​ക്ക് ​പ​രി​ഗ​ണി​ച്ച് ​ആ​ന​ക​ൾ​ ​രാ​വി​ലെ​ ​ത​ന്നെ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​കൂ​ട്ടി​ ​എ​ഴു​ന്ന​ള്ളി​പ്പ് ​ച​ട​ങ്ങ് ​മാ​ത്ര​മാ​ക്കി​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​കോ​മ​രം​ ​പ​ള്ളി​യ​ത്ത് ​മാ​ധ​വ​ൻ​ ​നാ​യ​ർ​ ​പു​ല​ ​ക​ഴി​ഞ്ഞ് ​വീ​ണ്ടും​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ ​ഭ​ക്ത​ജ​ന​ങ്ങ​ളെ​ ​അ​നു​ഗ്ര​ഹി​ച്ചു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​കാ​ണാ​മെ​ന്ന​ ​ഉ​റ​പ്പോ​ടെ​ ​ദേ​വി​മാ​ർ​ ​ഉ​പ​ചാ​രം​ ​ചൊ​ല്ലി​ ​പി​രി​ഞ്ഞു.

പ​ടം​ ​ദേ​വി​യു​ടെ​ ​പ്ര​തി​നി​ധി​യാ​യ​ ​കോ​മ​രം​ ​പ​ള്ളി​യ​ത്ത് ​മാ​ധ​വ​ൻ​ ​നാ​യ​ർ​ ​താ​ല​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യി​ൽ​ ​ഭ​ക്ത​ജ​ന​ങ്ങ​ളെ​ ​അ​നു​ഗ്ര​ഹി​ക്കാ​ൻ​ ​എ​ത്തി​യ​ ​പ്പോൾ

ക​ന​ത്ത​മ​ഴ​:​ ​ഉ​ത്രാ​ളി​ക്കാ​വ് ​പൂ​രം വെ​ടി​ക്കെ​ട്ട് ​മാ​റ്റി​വ​ച്ചു

വ​ട​ക്കാ​ഞ്ചേ​രി​:​ ​വ​ട​ക്കാ​ഞ്ചേ​രി​ ​മേ​ഖ​ല​യി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​പെ​യ്ത​ ​ശ​ക്ത​മാ​യ​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​ഉ​ത്രാ​ളി​ക്കാ​വ് ​പൂ​രം​ ​കു​മ​ര​നെ​ല്ലൂ​ർ​ ​ദേ​ശം​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ ​വെ​ടി​ക്കെ​ട്ട് ​മാ​റ്റി​വ​ച്ചു.​ ​ഉ​ത്രാ​ളി​ക്കാ​വ് ​പാ​ടം​ ​വെ​ള്ള​ക്കെ​ട്ടി​ലാ​യ​തോ​ടെ​ ​പൂ​ര​ക്ക​മ്മി​റ്റി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തി​ ​വെ​ടി​ക്കെ​ട്ട് ​വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​പു​തി​യ​ ​തി​യ​തി​യെ​ക്കു​റി​ച്ച് ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ​പ്ര​സി​ഡ​ന്റ് ​എ.​കെ.​സ​തീ​ഷ്കു​മാ​ർ​ ​അ​റി​യി​ച്ചു.