റഫി ജോസ് മ്യൂസിക് നൈറ്റ് 28ന്

Thursday 26 February 2026 12:33 AM IST

തൃശൂർ: സംഗീതജ്ഞരുടേയും സാംസ്‌കാരിക പ്രവർത്തകരുടേയും കൂട്ടായ്മയായ 'റഫി ജോസ് അസോസിയേഷൻ' ഒരുക്കുന്ന 'റഫി ജോസ് മ്യൂസിക് നൈറ്റ്' 28ന് വൈകീട്ട് അഞ്ചിന് തൃശൂർ റീജ്യണൽ തീയേറ്ററിൽ അരങ്ങേറും. സുദീപ് സംഗമേശ്വരൻ, ഗംഗ എന്നിവർ മ്യൂസിക് നൈറ്റ് നയിക്കും. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വിദ്യാധരൻ മാസ്റ്റർ, ടി.ജി രവി എന്നിവർ മുഖ്യാതിഥികളാകും. ജയരാജ് വാര്യർക്ക് 'റഫി ജോസ് എക്‌സലൻസ് അവാർഡ്' സമ്മാനിക്കും. സണ്ണിരാജ് മാസ്റ്റർ, ഷോമി ഡേവിസ് എന്നിവരെ ആദരിക്കും. അസോസിയേഷൻ പ്രസിഡന്റ് അജിത് പി. കുമാർ അദ്ധ്യക്ഷത വഹിക്കും.വാർത്താസമ്മേളനത്തിൽ അജിത് പി. കുമാർ,പി.എം.എം. ഷെരീഫ്, കെ.വിജയരാഘവൻ, സുവൃതകുമാർ, ഫ്രാങ്കോ ലൂയിസ് എന്നിവർ പങ്കെടുത്തു.