കൈപ്പറമ്പ് ഫുട്‌ബാൾ മേള നാളെ മുതൽ
Thursday 26 February 2026 12:34 AM IST
തൃശൂർ: കൈപ്പറമ്പ് പഞ്ചായത്തിലെ കായിക വികസനത്തിന്റെ ധനശേഖരണാർത്ഥം കൈപ്പറമ്പ് പഞ്ചായത്ത് പ്രമോഷൻ കൗൺസിലും സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി നാളെ മുതൽ മാർച്ച് 18 വരെ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മേള നടത്തും.
കൈപ്പറമ്പ് പഞ്ചായത്ത് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ദിവസവും രാത്രി 7.30 മുതലാണ് മത്സരം. നാളെ രാത്രി ഏഴിന് സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീണ സുബ്രമണ്യൻ അദ്ധ്യക്ഷത വഹിക്കും. വിന്നേഴ്‌സ് ട്രോഫി ബിന്നി ഇമ്മട്ടി മെമ്മോറിയലും റണ്ണേഴ്‌സ് ട്രോഫി സ്മാർട്ട് വിന്റോസുമാണ് സ്‌പോൺസർ. ഗ്യാലറി ടിക്കറ്റ് 60 രൂപയും സീസൺ ടിക്കറ്റ് 800 രൂപയുമാണെന്ന് കെ.എം. ലെനിൻ, ജോൺസൻ ജോർജ്, ഡേവിസ് ആന്റോ, കെ.പി. രാജൻ, എം.ജെ. നിജോൺ എന്നിവർപങ്കെടുത്തു.