എൻ.എസ്.ടി.എ സംസ്ഥാന സമ്മേളനം
Thursday 26 February 2026 12:36 AM IST
തൃശൂർ: നാഷണൽ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ 28 വരെ അയ്യന്തോൾ കോസ്റ്റ്‌ഫോർഡ് ഓഡിറ്റോറിയത്തിൽ നടത്തും. ഇന്നും നാളെയും സംഘടനയുടെ ബിസിനസ് സെഷനുകൾ ഉണ്ടായിരിക്കും. 28ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ, കെൽ ചെയർമാൻ പി.കെ. രാജൻ മാസ്റ്റർ, അഡ്വ.പി.എം. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വിനോദ് മേച്ചേരി അറിയിച്ചു. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.എൽജോയ്, ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷറഫ്, സെക്രട്ടറി രൂപേഷ് മഠത്തിൽ, കെ.കെ.ശ്രീഷു എന്നിവരും പങ്കെടുത്തു.