റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വൃദ്ധ റിമാൻഡിൽ

Thursday 26 February 2026 1:50 AM IST

തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വൃദ്ധ റിമാൻഡിൽ. കുമാരപുരം സ്വദേശിയായ യുവതിയുടെ പക്കൽ നിന്ന് 9 ലക്ഷം രൂപയോളം കബിളിപ്പിച്ച് തട്ടിയെടുത്ത കേസിൽ,കാട്ടാക്കട വിളവൂർക്കൽ വിഴവൂർ അമൃതം വീട്ടിൽ ലീലയുടെ മകൾ ഗീതയാണ് (68) മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്.

മലയിൻകീഴ് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു.മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഷാഫി.ബി.എമ്മിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണു,എസ്.സി.പി.ഒ വിനോദ്,സുരാജ്,ഡബ്ല്യു സി.പി.ഒ എവ്‌ലിൻ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ പ്രതിയെ പിടികൂടിയത്.വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.