എപ്‌സ്റ്റീൻ വിവാദം: ക്ഷമാപണവുമായി ബിൽ ഗേറ്റ്സ്

Thursday 26 February 2026 7:15 AM IST

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ ക്ഷാമപണവുമായി മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്. എപ്‌സ്റ്റീനുമായി തനിക്ക് മുമ്പുണ്ടായിരുന്ന ബന്ധം വലിയ തെറ്റായിപ്പോയെന്നും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഗേറ്റ്സ് ഫൗണ്ടേഷനിലെ ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. മുൻ ഭാര്യ മെലിൻഡയുമായി വിവാഹ ബന്ധം വേർപെടുത്തുന്നതിന് മുന്നേ, തനിക്ക് രണ്ട് റഷ്യൻ യുവതികളുമായി ബന്ധമുണ്ടായിരുന്നെന്നും ഗേറ്റ്സ് വെളിപ്പെടുത്തി. എന്നാൽ ഇവർക്കും എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.