ഹെൽത്ത് കേരള ക്യാമ്പയിൻ
Friday 27 February 2026 1:12 AM IST
വൈക്കം: നാഷണൽ ആയുഷ് മിഷന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 28 ന് ഹെൽത്ത് കേരള ക്യാമ്പയിൻ നടത്തും. രാവിലെ 9.30 ന് കൂട്ടുമ്മേൽ എസ്.എൻ.ഡി.പി ഹാളിൽ സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ അദ്ധ്യക്ഷത വഹിക്കും. വൈക്കം നഗരസഭ ചെയർമാൻ കെ.ജി.അബ്ദുൾ സലാം റാവുത്തർ ആയുഷ് ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനവും ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ കെ.എസ്.മിനി പദ്ധതി വിശദീകരണവും നടത്തും. ഡോ.ശ്രീകുമാർ, സിൽജി ജോസ് എന്നിവർ ക്ലാസെടുക്കും.