മുണ്ടക്കയം ട്രഷറി ഉദ്ഘാടനം ഇന്ന്
മുണ്ടക്കയം : മുണ്ടക്കയത്ത് പുതുതായി നിർമ്മിച്ച സബ് ട്രഷറിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഓൺലൈനായി നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി അഗസ്റ്റിൻ, അന്നമ്മ വർഗീസ്, വി.എൻ. പീതാംബരൻ, ജില്ലാ പഞ്ചായത്തംഗം പി. ജീരാജ്, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ജോൺ തുടങ്ങിയവർ പ്രസംഗിക്കും.