കെ. ദ്രൗപദി
Thursday 26 February 2026 8:17 PM IST
ആലുവ: മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകയും ഫാക്‌ട് റിട്ട. മാനേജരുമായ ചിത്ര ലെയ്ൻ അഞ്ജലിയിൽ കെ. ദ്രൗപദി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് യു.സി കോളേജിനു സമീപം ടി.എൻ.എസ് ശ്‌മശാനത്തിൽ. തൃശൂർ കൊടകര സ്വദേശിയാണ്. ദീർഘകാലം ആലുവ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് ലൈബ്രറി പ്രസിഡന്റായിരുന്നു. ജാവലിൻ ത്രോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തായ്‌വാനിൽ നടന്ന മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഫാക്‌ട് ബാസ്‌കറ്റ് ബാൾ ടീം അംഗമായും മാനേജരായും പ്രവർത്തിച്ചു. നാരായണീയ പാരായണം, തിരുവാതിരകളി രംഗങ്ങളിലും സജീവമായിരുന്നു.