ഏറ്റുമാനൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം
Friday 27 February 2026 12:00 AM IST
ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളിൽ പാർക്കിഗും അനുവദിക്കില്ല. ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളിൽനിന്ന് മണർകാട് ഭാഗത്തേയ്ക്ക് പോകേണ്ടവർ എം.സി റോഡിലൂടെ കോട്ടയം ടൗൺ വഴി പോകണം. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ടവർ തിരുവഞ്ചൂർ കുരിശുപളളി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മോസ്‌കോ കവല വഴി പോകണം. മണർകാട് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോൾ പമ്പ് ഭാഗത്ത് നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകണം.